രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച് തകരാറിലായി . ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു.

രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച്  തകരാറിലായി . ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു.
Sep 14, 2026 10:55 AM | By PointViews Editor

പാൽച്ചുരം : കണ്ണൂർ - വയനാട് യാത്രയ്ക്കുള്ള കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപത്തായി രണ്ട് കെഎസ്ആർടിസി ബസ്സുകൾ ഒരേ സമയം തകരാറിൽ ആയതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.. വൈകിട്ട 5 മണി കഴിഞ്ഞപ്പോൾ മുതലാണ് ഗതാഗത തടസ്സം തുടങ്ങിയത്. 2 ബസുകൾ ചുരത്തിൽ ഒരേ സമയം ബ്രേക്ക് ഡൗൺ ആയതാണ് കുഴപ്പമായത്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാതെ വന്നതോടെ വീതി കുറഞ്ഞ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. തലപ്പുഴ പോലീസ് സംഭവ സ്‌ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു. വലിയ വാഹനങ്ങളെ മാനന്തവാടി പേര്യ നെടുംപോയിൽ ചുരം വഴി തിരിച്ചുവിട്ടു. രാത്രി 9 മണിയോടെ ഒരു ബസ് റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനസ്‌ഥാപിച്ചതോടെയാണ് ഗതാഗത തടസ്സം മാറിയത്. ഒരു വശം കൂറ്റൻ പാറക്കെട്ടുകളും മറ്റു വശത്ത് വലിയ കൊക്കയുമായ പ്രദേശത്ത് റോഡിന് വീതി കുറവുമാണ്. ഏത് നിമിഷവും മണ്ണിടിച്ചിലോ പാറ വീഴാനോ സാധ്യതയുള്ള പ്രദേശമാണ്. വാഹന 'തിരക്കുള്ള റോഡു കൂടിയാണിത്. ചുരത്തിൽ കുടുങ്ങിയാൽ വാഹനം തിരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. 41.5 കോടി രൂപയുടെ നവീകരണ പദ്ധതി പ്രഖ്യാപിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞെങ്കിലും പണികൾ ആരംഭിച്ചിട്ട് ഒരാഴ്ച മാത്രമാണ് ആയിട്ടുള്ളത്. പണികൾ തുടങ്ങിയതാകട്ടെ ചുരമില്ലാത്ത പ്രദേശത്തുമാണ്. ചുരത്തിൽ സൗകര്യം വർധിപ്പിക്കാൻ ആദ്യം നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Two buses broke down at the same time at the crossing. Traffic was disrupted on Boys Town Road

Related Stories
കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

Oct 4, 2026 02:42 PM

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത...

Read More >>
അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

Oct 4, 2026 08:12 AM

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഒളിച്ച് വെക്കലല്ല  ജനാധിപത്യം; തുറന്ന് പറച്ചിലാണ്  - ഡോ.ആർസു

Oct 3, 2026 11:54 AM

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന് പറച്ചിലാണ് - ഡോ.ആർസു

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന്...

Read More >>
അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

Oct 3, 2026 11:04 AM

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ...

Read More >>
ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ  റാലിയും സായാഹ്ന സദസ്സും നടത്തി.

Oct 3, 2026 10:59 AM

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും നടത്തി.

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും...

Read More >>
വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

Oct 2, 2026 05:22 PM

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത...

Read More >>
Top Stories